img

ഹോട്ടൽ മേഖലയിലെ പ്രശ്ന പരിഹാരം: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി

  • Admin
  • 23 Sep 2021

തിരുവനന്തപുരം∙ കോവിഡ് മാനദണ്ഡം പാലിച്ചു ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക, ഹോട്ടലുകളുടെ പ്രവർത്തന സമയം രാത്രി 10 വരെയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. ട്രിപ്പിൾ ലോക്ഡൗൺ മേഖലകളിലും ഹോട്ടലുകളുടെ പ്രവർത്തന സമയം രാത്രി 9 വരെയാക്കുക, പാഴ്സൽ സൗകര്യം അനുവദിക്കുക,

വിനോദ സഞ്ചാരമേഖല‍യ്ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഹോട്ടൽ മേഖലയിലും ലഭ്യമാക്കുക, സാമ്പത്തിക പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾക്കു കുറഞ്ഞ പലിശയ്ക്കു വായ്പ നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയെന്നു ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി.ജയപാൽ, ട്രഷറർ കെ.പി.ബാലകൃഷ്ണ പൊതുവാൾ, കണ്ണൂർ ജില്ല പ്രസിഡന്റ് കെ.അച്യുതൻ എന്നിവരാണു നിവേദനം നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ന്‍റ്ത് (കെഎച്ച്ആര്‍എ) അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും കെഎച്ച്ആര്‍എയും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍