img

ഗ്യാസ് വിലവര്‍ദ്ധനവിനെതിരെ ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി - കെ.എച്ച്.ആര്‍.എ.

  • Admin
  • 19 Nov 2021

പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഓള്‍കേരള കാറ്ററേഴ്സ് അസോസിയേഷനും സംയുക്തമായി പനന്പിള്ളി നഗര്‍ ഐ.ഒ.സി. ഓപീസിനു മുന്നില്‍ ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി. പ്രതിഷേധ ധര്‍ണ കേരള ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു. ഗ്യാസ് വിലവര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരങ്ങള്‍ സംഘടന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. 2000 രൂപയ്ക്ക് മുകളിലേക്ക് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില വര്‍ദ്ധിച്ചതിനാല്‍ സംസ്ഥാനത്തെ ഭൂപിഭാഗം ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവും ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച്.ആര്‍.എ. ജില്ലാപ്രസിഡന്‍റ് അസീസ്, ജില്ലാ സെക്രട്ടറി ടി.ജെ. മനോഹരന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. ജെ. ചാര്‍ളി, സംസ്ഥാന സെക്രട്ടറി വി. ടി. ഹരിഹരന്‍, ജില്ലാ ട്രഷറര്‍ വി. എ. അലി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് സി. കെ. അനില്‍, എ.കെ.സി.എ. സംസ്ഥാന രക്ഷാധികാരി വി. കെ. വര്‍ഗീസ്, സംസ്ഥാന വര്‍ക്കിംഗ് ജനറല്‍സെക്രട്ടറി റോബിന്‍ പോള്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഫ്രെഡി എന്നിവര്‍ സംസാരിച്ചു. ധര്‍ണയ്ക്ക് മുന്നോടിയായി കെ.എച്ച്.ആര്‍.എ. സംസ്ഥാന ജില്ലാ നേതാക്കളും, എ.കെ.സി.എ. ഭാരവാഹികളും ഐ.ഒ.സി.ഓഫീസിനു മുന്നില്‍ ഗ്യാസ് വിലവര്‍ദ്ധനവിനെതിരെ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധിച്ചു.
 
1. പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനും ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ പ്രതിഷേധ ധര്‍ണ.
 
2. പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനും ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷനും എറണാകുളം പനന്പിള്ളി നഗറിലെ ഐ.ഒ.സി. ഓഫീസിനു മുന്നില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിക്കുന്നു. പ്രതിഷേധ ധര്‍ണ കെ.എച്ച്.ആര്‍.എ. സംസ്ഥാന ജനറല്‍സെക്രട്ടറി ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ന്‍റ്ത് (കെഎച്ച്ആര്‍എ) അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും കെഎച്ച്ആര്‍എയും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍